DSC01359

വൃശ്ചികത്തിൽ വിളവെടുപ്പ്

DSC01359 DSC01358 DSC01357 DSC01356

രണ്ടെണ്ണം നട്ട് രണ്ടു ചുവട് വിളവെടുത്ത് 16 എണ്ണം നട്ട് 16 ചുവട് വിളവെടുത്ത് അങ്ങനെ അങ്ങനെ കൂട്ടിക്കൂട്ടി വിൽക്കാൻമാത്രം ആയി. ഇത് ചെറുകിഴങ്ങ്. ഇനി നനകിഴങ്ങും മുക്കിഴങ്ങും കൂടി കിട്ടണം. ആർക്കെങ്കിലും പരിചയമുണ്ടോ അവരെ? ഉണ്ടെങ്കിൽ വിത്തു നൽകി സഹായിക്കുമോ?

Read More

DSC01288

ബിരാമികയ്ക്കു സർക്കാരിന്റെ അംഗീകാരം

1972 ൽ ബിഹാറിൽ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച് വളരെ കുറച്ചു കാലം ജോലിയിൽ തുടർന്ന് പിന്നീട് അറബിപ്പൊന്നുതേടി കടൽ കടന്ന് ദീർഘകാലം മരുഭൂമിയിലെ മണ്ണുതിന്ന് കുറച്ച് പുത്തനൊക്കെ ഉണ്ടാക്കി പലതും നഷ്ടപ്പെട്ടും നഷ്ടപ്പെടുത്തിയും തിരികെ ഇക്കരയ്ക്കു നീന്തി കൊച്ചു കേരളത്തിൽ എരയാംകുടിപ്പാടത്തിനരികിൽ കരപറ്റി കൃഷിയുമായി കഴിയുന്ന ബിരാമികയുടെ ഉടമ…. അപ്പു എന്ന എന്റെ അപ്പേട്ടൻ. അന്നത്തെ ബിഹാറിലെ ആ നല്ല മലയാളി സുഹൃത്തുക്കൾ….. അവരൊക്കെ വലിയ വലിയ പോസ്റ്റുകളിലെത്തി ഇപ്പോൾ സർക്കാരിന്റെ അടിത്തൂൺ പറ്റി വിശ്രമ ജീവിതത്തിൽ. ഇപ്പോഴും തുടരുന്ന ആ നല്ല ബന്ധങ്ങൾ….സർക്കാരിന്റെ അംഗീകാരം കിട്ടി വലിയ അഭിമാനത്തോടെ നിൽക്കുന്ന ബിരാമിക ഇന്നലെ ആതിഥ്യം അരുളിയത് ഇവർക്കാണ്. ഈ ഭക്ഷ്യസ്വരാജിനു പിന്നിൽ അനേകം കൈകളുണ്ട്. ഇതുപോലുള്ള അനേകം ഭക്ഷ്യസ്വരാജുകൾ മലയാളക്കരയിൽ ഉണ്ടാവണം എന്ന പ്രാർത്ഥന മാത്രം….. തീർച്ചയായും ഈ യാത്ര എളുപ്പമല്ല, തീയിൽ എരിഞ്ഞ് സ്ഫുടമായിത്തന്നെ വേണം അത്…. പൊള്ളും അതിയായി പൊള്ളും…. പൊള്ളലുകളെയെല്ലാം തണുപ്പിക്കാനുള്ള മനക്കരുത്താണ് വേണ്ടത്.

Read More

പു‍ഞ്ചപ്പാടം കൊയ്തിട്ട് വൈക്കോൽ മാത്രം ബാക്കി…

സ്വർണ്ണക്കതിര്
സ്വർണ്ണക്കതിര്
പച്ചപ്പട്ടാളം
പച്ചപ്പട്ടാളം

തിരു പുറത്തു വന്നപ്പോഴേ വന്നുകൂടി നെല്ലിലെ പാലൊക്കെ ഊറ്റി ആറ്റക്കുരുവികൾ. പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ഞങ്ങൾ നാണംകെട്ടതു മിച്ചം. പിന്നെ ബാക്കി വന്ന കതിരുകൾ കൊയ്യാൻ മാത്രം മൂപ്പായിട്ടില്ല. അപ്പോഴേയ്ക്കും എത്തി പച്ചപ്പട്ടാളം. ഇവരെ തുരത്താൻ ഇനി പീരങ്കി വേണ്ടി വരും. നോക്കൂ എത്ര സുന്ദരമായിട്ടാണ് കതിര് റാഞ്ചി കൈയിൽ പിടിച്ചിരിക്കുന്നത്?! എഴുത്തച്ഛൻ ശാരികപ്പൈതലിനെക്കൊണ്ട് കവിതയെഴുതിച്ചു എന്ന് ഇപ്പോൾ വിശ്വസിക്കാൻ തോന്നുന്നു. കൃത്യമായും കൈകൊണ്ട് തൂലിക പിടിക്കാനും ഇവർക്ക് കഴിഞ്ഞിരിക്കും…..

 

കൊയ്ത്ത്
കൊയ്ത്ത്
കൊയ്ത്ത്
കൊയ്ത്ത്

ഞങ്ങളുടേ എഫ് ബി പേജിലേക്ക് സ്വാഗതം.

Read More

ലൗലൊലിക്കാ..

   
ല
ലൗലോലിക്ക എന്നറിയപ്പെടുന്ന ചെമന്ന നെല്ലിക്കയുടെ ശരിയായ പേര് ലവി -ലവി എന്നാണ്. പഴുത്തു ചുവന്ന കായ്കൾ അച്ചാറിടാൻ ഉത്തമമാണ്. ശാസ്ത്രനാമം ഫ്ലക്കോർഷ്യ ഇനെർമിസ്, കുടുംബം ഫ്ളക്കോർഷിയേസീ. ഫ്ലവർ.
 നന്നായി പഴുത്ത കായ്കളിൽ നിന്ന് കുരുവെടുത്ത് മുളപ്പിച്ചോ കമ്പുകളിൽ പതിവെച്ചോ തൈകളുണ്ടാക്കാം. വിത്തുതൈകൾക്ക് മാതൃവൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളും കിട്ടണമെന്നില്ല. അതിനാൽ പതി വച്ചുണ്ടാക്കുന്ന തൈകളാണു നല്ലത്. തൈകൾ പിടിക്കുന്നതുവരെ ഇടയ്ക്കിടെ നനയ്ക്കണം. ചെറിയ കുഴിയെടുത്ത് കുറച്ചു ചാണകപ്പൊടി മേൽമണ്ണുമായി കലർത്തി അതിൽ തൈകൾ നടുക. രാസവളം നൽകാതെ വർഷത്തിൽ രണ്ടു തവണ ചാണകപ്പൊടി പ്രയോഗിച്ചാൽ മതിയാകും.
 ലവി- ലവി മരങ്ങൾ ജൂൺ-ജൂലൈ, ഒക്ടോബർ-നവംബർ എ്നീ രണ്ടു സീസണുകളിലാണ്പൂവിടുന്നത്. കായ്ച് നാലഞ്ചു മാസത്തിനകം കായ്കൾ പഴുത്തു ചുമക്കും. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ കലവറയാണ് ലവി-ലവി. കൂടാതെ പ്രോട്ടീന്റെ അംശം കൂടുതലായതിനാൽ ജാം, സിറപ്പ്, വൈൻ എന്നിവയുണ്ടാക്കാൻ ഉത്തമമാണ്. ഒരു മരത്തിൽ നിന്ന് ഏകദേശം 100 കിലോഗ്രാം വരെ കായ്കൾ ലഭിക്കും.
കടപ്പാട്.. ശ്രീ. ആർ ഹേലി

Read More

മേടക്കാറു നിറഞ്ഞ സന്ധ്യ.

ബിരാമികയിലെ മഴക്കാറു നിറഞ്ഞ ഒരു സന്ധ്യ

 

മേടമാസാവസാനത്തിലെ മഴക്കാറു നിറഞ്ഞ സന്ധ്യ. കൊടും ചൂടിൽ തളർന്നു നിന്ന ചെടികൾക്കെല്ലാം ആശ്വാസമായി മഴത്തുള്ളികളുമായി കാർമേഘമെത്തുമ്പോൾ കൊയ്യാറായിക്കിടക്കുന്ന നെൽപാടം പേടിച്ചു വിറയ്ക്കുകയാണ്. കൊയ്തു കയറിയില്ലെങ്കിൽ നെല്ല് പാടത്തു തന്നെ മുളയ്ക്കും….. ബിരാമികയിൽ ഇനി കൊയ്ത്തിന്റെ മെതിയുടെ പൊലിയളവിന്റെ തിരക്ക്.

ബിരാമികയുടെ എഫ് ബി പേജിലേക്ക് സ്വാഗതം.

Read More